SignIn
Kerala Kaumudi Online
Friday, 26 April 2024 9.26 PM IST

50660 പേർ ഇന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്ക്

exam

 മികവുത്സവം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും

പാലക്കാട്: കേന്ദ്ര - സംസ്ഥാന സംയുക്ത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ മികവുത്സവം സാക്ഷരതാ പരീക്ഷയിൽ ഇന്ന് 50660 പഠിതാക്കൾ പങ്കെടുക്കും. മികവുത്സവം സാക്ഷരതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം വിളയോടി നല്ലമാടൻചള്ള എസ്.എൻ.യു.പി സ്‌കൂളിൽ ഇന്ന് രാവിലെ 10ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പഠിതാക്കൾക്കുള്ള ചോദ്യപേപ്പർ വിതരണം ചെയ്യും. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ അദ്ധ്യക്ഷയാകും. ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് വി.മുരുകദാസ് മുഖ്യാതിഥിയാവും.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, കൃഷ്ണകുമാർ, കെ.സുരേഷ്, ഷീബ രാധാകൃഷ്ണൻ, ഉഷ നന്ദിനി എന്നിവർ പങ്കെടുക്കും. പരീക്ഷയ്ക്കെത്തുന്ന മുതിർന്ന പഠിതാക്കളെ ആദരിക്കും.

ആലത്തൂർ ബ്ലോക്കിലെ മികവുത്സവം ഉദ്ഘാടനം പുതിയങ്കം ജി.യു.പി സ്‌കൂളിൽ വെച്ച് കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിക്കും. നെന്മാറ ബ്ലോക്കിലെ പരിപാടി പല്ലാവൂർ ജി.എൽ.പി സ്‌കൂളിൽ വെച്ച് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. മറ്റ് വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ എം.എൽ.എമാരും നഗരസഭ ചെയർമാൻമാരും പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും സന്ദർശനം നടത്തും. പഠിക്കാൻ കഴിയാതെ പോയവരും അക്ഷരങ്ങൾ മറന്നുപോയവരുമായ മുതിർന്ന പഠിതാക്കളാണ് പദ്ധതിയിൽ പഠനം നടത്തിവരുന്നത്. 5000 വോളന്ററി ടീച്ചർമാരുടെ നേതൃത്വത്തിലാണ് പഠനം നടത്തിവന്നത്. മികവുത്സവത്തിന്റെ വിജയത്തിനായി പഞ്ചായത്ത് വാർഡ് തലങ്ങളിൽ പ്രസിഡന്റ്മാരുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.

  • ആലത്തൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിയാംങ്കുന്ന് സ്വദേശിനിയായ 95 കാരി മാങ്ങോടിയാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്.

1668 വാർഡുകളിൽ

40914 സ്ത്രീകൾ.

9746 പുരുഷൻമാർ.


പട്ടികജാതി വിഭാഗത്തിൽ നിന്നും 19121 സ്ത്രീകളും, 4083 പുരുഷൻമാരും ഉൾപ്പടെ 23204 പേരും, പട്ടികവർഗ വിഭാഗത്തിൽനിന്ന് 2566 സ്ത്രീകളും 590 പുരുഷൻമാരും ഉൾപ്പടെ 3156 പേരും ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നായി 7579 സ്ത്രീകളും, 1942 പുരുഷൻമാരും ഉൾപ്പടെ 9521 പേരും, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നായി 11648 സ്ത്രീകളും, 3131 പുരുഷൻമാരും ഉൾപ്പടെ 14779 പേരും ഉൾപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, EXAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.