SignIn
Kerala Kaumudi Online
Friday, 26 April 2024 6.34 PM IST

പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ ആരംഭിക്കണമെന്ന്

pre-exam

ശ്രീകൃഷ്ണപുരം: അഭ്യസ്ത വിദ്യരായ പട്ടികജാതി വിഭാഗം യുവതീയുവാക്കളെ മത്സര പരീക്ഷകൾക്ക് സജ്ജമാക്കുന്നതിനായി ശ്രീകൃഷ്ണപുരത്ത് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ ആരംഭിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗക്കാർക്കായുള്ള ഭവന നിർമ്മാണ പദ്ധതി പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം പി.കെ.എസ് ജില്ലാ പ്രസിഡന്റ് ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.അയ്യപ്പൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.സി.രാമൻകുട്ടി പ്രവർത്തന റിപ്പോർട്ടും പി.വാസു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ഉഷ, ഒ.സ്വാമിനാഥൻ, എ.പി.രാജൻ, സുധ രാമകൃഷ്ണൻ തുടങ്ങിയവ സംസാരിച്ചു. ഭാരവാഹികളായി എ.അയ്യപ്പൻ, (പ്രസിഡന്റ്) വി.എ.മുരുകൻ, ടി.സി.രാധ, എ.സി.രാമകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ),എം.കെ.പ്രദീപ് (സെക്രട്ടറി), എ.സുരേഷ്, കെ.സി.കുമാരൻ, എ.പി.രാജൻ (ജോയന്റ് സെക്രട്ടറിമാർ),സുധ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, PRE EXAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.