എലവഞ്ചേരി: എസ്.എൻ.ഡി.പി യോഗം പേരുങ്ങോട്ടുകാവ് ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് കെ.സി.മുരളീധരൻ, എസ്.ദിവകാരൻ, മായ ഗിരിധരൻ, എൻ.സി.രാജൻ, ജനുഷ ഹരിദാസ്, കെ.അനന്ദകൃഷ്ണൻ, വി.പദ്മനാഭൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ എ.പ്രദീപ് കുമാർ (പ്രസിഡന്റ് ), വി.പത്മനാഭൻ (വൈസ് പ്രസിഡന്റ് ), എൻ.സി.രാജൻ (സെക്രട്ടറി) പി.എ.സുനിൽ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |