പട്ടാമ്പി: പട്ടാമ്പി എക്സൈസ് ഷൊർണ്ണൂർ റെയിൽവേ സംക്ഷണ സേനയുമായി ചേർന്ന് ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനിൽ 10.25 ലിറ്റർ വിദേശ മദ്യം പിടികൂടി.
ഗോവയിൽ നിർമ്മിച്ച മദ്യമാണ് പിടിച്ചെടുത്തത്. പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. കലാധരൻ, പ്രിവെന്റീവ് ഓഫീസർമാരായ കെ. വസന്തകുമാർ, എൻ. നന്ദകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.റായി എന്നിവരും ഷൊർണ്ണൂർ റെയിൽവേ പ്രൊട്ടക്ഷൻ സേനയിലെ സബ്ബ് ഇൻസ്പെക്ടർ ഷാജു തോമസ്, ആർ.പി.എഫ് വനിത കോൺസ്റ്റബിൾ അഞ്ജു മോഹനൻ തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |