ചെർപ്പുളശ്ശേരി: 2020 - 21 വർഷത്തിൽ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയതിന്റെ ഭാഗമായി വെള്ളിനേഴി പഞ്ചായത്തിൽ സൗഹൃദ സദസ് സംഘടിപ്പിച്ചു. പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പ്രേംകുമാർ എം.എൽ.എ മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.പി ഗോപിനാഥ് ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ, എസ്.എസ്.ജലജ, ഒ.അരവിന്ദൻ, എം.ഗോപാലകൃഷ്ണൻ, സി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |