പാലക്കാട്: ജില്ലാ ഖാദി ഗ്രാമവ്യവസായ ടെക്നിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.കുമാരി അദ്ധ്യക്ഷയായി. സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്കാരം നേടിയ യൂണിയൻ അംഗം കെ.പാർവ്വതിക്ക് യൂണിയന്റെ ഉപഹാരം എം.എൽ.എ സമ്മാനിച്ചു.
അംബിക രക്തസാക്ഷി പ്രമേയവും കെ.കെ.സുമതി അനുശോചനപ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എസ്.കൃഷ്ണകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |