കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം ചെങ്ങൻപൊറ്റ ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, കെ.സി.മുരളീധരൻ എസ്.ദിവകാരൻ, പി.മോഹൻദാസ്, എം.കൃഷ്ണൻകുട്ടി, സി.ചന്ദ്രദാസ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എ.കൃഷ്ണൻ (പ്രസിഡന്റ്), എം.കൃഷ്ണൻകുട്ടി (വൈസ് പ്രസിഡന്റ്), പി.മോഹൻദാസ് (സെക്രട്ടറി), സി.ചന്ദ്രദാസ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |