വൈദ്യുതി അപകടങ്ങൾക്ക് വിളിക്കാൻ ഫോൺ: 9496010101
പാലക്കാട്: മഴക്കാലത്ത് ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങൾ കുറയ്ക്കാൻ ജില്ലയിൽ കെ.എസ്.ഇ.ബി സുരക്ഷാ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു. വൈദ്യുതി ലൈനുകൾക്ക് ഭീഷണിയാകുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റുക, അപകടകരമായതും കേടായതുമായ വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്ന തുടങ്ങിയ പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മഴയത്ത് ലൈൻ പൊട്ടിവീഴൽ ഉൾപ്പെടെയുള്ള വൈദ്യുതി അപകടങ്ങൾ, സാധ്യതകൾ എന്നിവ കണ്ടാൽ ജനങ്ങൾക്ക് 9496010101 എന്ന മൊബൈൽ നമ്പറിൽ അറിയിക്കാം.
ശ്രദ്ധിക്കേണ്ടവ
.കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾ അറിയിക്കാനും 1912 ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
.വൈദ്യുതി ലൈനിനു മുകളിലുള്ള മരക്കൊമ്പുകൾ സ്വയം മുറിച്ചു മാറ്റാതെ കെ.എസ്.ഇ.ബിയുടെ സഹായം തേടുക.
.വൈദ്യുതിലൈൻ വെള്ളത്തിൽ വീണുകിടക്കുന്നതോ പൊട്ടിക്കിടക്കുന്നതോ ശ്രദ്ധയിൽപെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയെ അറിയിച്ച് ആ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ആവശ്യപ്പെടുക. .വൈദ്യുതിലൈൻ പൊട്ടിവീണ പരിസരത്തേക്ക് ആളുകൾ പോകാതിരിക്കുക.
.നനഞ്ഞ കൈകൾകൊണ്ട് വൈദ്യുതി ഉപകരണങ്ങളിൽ സ്പർശിക്കരുത്.
.വൈദ്യുതി ലൈനിനു സമീപം മരത്തോട്ടികൾമാത്രം ഉപയോഗിക്കുക.
.ഗുണമേന്മയുള്ള വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുക.
.ഇൻസുലേഷൻ നഷ്ടമായ വയറുകൾ ഉപയോഗിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |