കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം മണലിപ്പാടം ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. എം.ആറുമുഖ സ്വാമി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, കെ.സി.മുരളീധരൻ, കെ.ദേവദാസ്, എസ്.ദിവകാരൻ, എം.നാരായണസ്വാമി, കെ.ചന്ദ്രൻ, കെ.ഗംഗാധരൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കെ.ചന്ദ്രൻ (പ്രസിഡന്റ്), എ.സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റ്), കെ.ഗംഗാധരൻ (സെക്രട്ടറി), എം.ആറുമുഖ സ്വാമി (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |