ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ എജ്യുകെയർ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാം സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.മോഹനൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.ആർ.രഞ്ജിത്ത് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. കെ.പി.സൗമ്യ, ഇ.ശശിധരൻ, പി.ടി.അങ്കപ്പൻ, കെ.സുബ്രഹ്മണ്യൻ എ.രാജേന്ദ്രൻ, എം.ടി.സുരേഷ്, ടി.പി.സുധീരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |