നെല്ലിയാമ്പതി: സർക്കാരിന്റെ ആരോഗ്യ ജാഗ്രത 2022, ജലജന്യ രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും വിക്ടോറിയ, നൂറടിപാലം വാർഡുതല സമിതിയുടെയും നേതൃത്വത്തിൽ കിണറുകളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തി. ലില്ലി, കാരപ്പാറ, പുല്ലാല, രാജാക്കാട്, തോട്ടയ്ക്കാട്, പാടഗിരി, നൂറടി, പൂത്തുണ്ട്, കൂനമ്പാലം, ഏലം സ്റ്റോർ, ഫാക്ടറി, തേനിപ്പാടി എന്നീ പ്രദേശങ്ങളിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആരോഗ്യം ജോയ്സൺ, സൈനു സണ്ണി, ആശ വർക്കർ ദീപ, വേൽമുരുകൻ എന്നിവരടങ്ങുന്ന സംഘമാണ് ക്ലോറിനേഷൻ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |