പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പാലക്കാട് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിൽ 3.2 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ഇന്നലെ രാവിലെ ഡാൻബാദ് എക്സ്പ്രസിൽ കഞ്ചാവ് കടത്തികൊണ്ടുവന്ന അസാം സ്വദേശി മോണി കഞ്ചൻ ഗൊഗോയ് (27) ആണ് പിടിയിലാത്. ഇയാൾ ഒറീസയിൽ നിന്നും തുച്ഛമായ വിലയ്ക്ക് കഞ്ചാവ് വാങ്ങി ആലപ്പുഴ ഭാഗത്തു ചില്ലറ വില്പനക്കായി കൊണ്ടുപോകുകയായിരുന്നു. പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ രണ്ടു ലക്ഷം രൂപയോളം വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |