മംഗലംഡാം: ഇസാഫ് കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ മംഗലം ഡാം ബ്രാഞ്ചിലെ അൽഫോൺസാ സംഘഗങ്ങളായിട്ടുള്ള മഞ്ജു, സുജാത എന്നിവരുടെ കടപ്പാറയിലുള്ള എം.എസ് ഫ്ളോർ മാറ്റിന്റെ ഉദ്ഘാടനം ഇസാഫ് എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ നിർവഹിച്ചു.
ഫ്ളോർ മാറ്റ് മെഷീന്റെ ഉദ്ഘാടനം വണ്ടാഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശശികല നിർവഹിച്ചു.
ഇസാഫ് ഡയറക്ടർ ക്രിസ്തുദാസ് അദ്ധ്യക്ഷനായി. ഇസാഫ് ഹോംസ് സണ്ണി തോമസ്, ഷേമ കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി സുബിത , ടെറിട്ടറി ഹെഡ് ഡെറ്റസ് എം.തോമസ് ,അസോ. ഡയറക്ടർ ജോൺ ഇൻഞ്ചക്കലൊടി , ക്ലസ്റ്റർ ഹെഡ് ദേവയാനി , വാർഡ് മെമ്പർ ബീന ഷാജി , ബ്രാഞ്ച് ഹെഡ് കെ.പി.സൂസൻ , സി. ഡി. എസ് ചെയർപേഴ്സൺ കനകലത , ബ്രാഞ്ച് മാനേജർ ജെൻസി മാത്യു ,സോഷ്യൽ ഇനിറ്റേറ്റീവുമാരായ ഫാദർ ജിനൊ പുറമടത്തിൽ, ലിസി, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |