SignIn
Kerala Kaumudi Online
Friday, 26 April 2024 3.50 PM IST

എം.ബി.സി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

inogration

പാലക്കാട്: ഒമ്പതോളം ഹിന്ദു പിന്നാക്ക സമുദായങ്ങളെകൂടി ഒ.ബി.എച്ച് വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തിൽ എം.ബി.സി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ തീരുമാനങ്ങൾ പിൻവലിക്കുകയോ പത്തു ശതമാനം സംവരണമാക്കി ഉയർത്തുകയോ ചെയ്യാതിരുന്നാൽ സമര പരിപാടിയുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. എം.ബി.സി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ യോഗം ഉദ്ഘാടനം ചെയ്തു. എ.കെ.ഇ.എസ് ചിന്നൻ എഴുത്തച്ഛൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഷണ്മുഖാനന്ദൻ, അഡ്വ. എം.രവീന്ദ്രൻ, കൃഷ്ണൻ ചെട്ടിയാർ, ഭക്തവത്സൻ, രാജമാണിക്യം, ലക്ഷ്മണൻ, രാമചന്ദ്രൻ, ബാലസുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. ജൂലായ് 12ന് തിരുവനന്തപുരം വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, MBCF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.