തൃത്താല: ബ്ലോക്ക് പഞ്ചായത്തും ചാലിശ്ശേരി സി.എച്ച്.സിയും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല ആരോഗ്യമേള സമാപിച്ചു.
നാഗലശേരി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ഏകദിനമേള സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി.റജീന അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.റീത്ത മേളയെ സംബന്ധിച്ച് വിശദീകരിച്ചു. മികച്ച കോറിയോഗ്രാഫർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അരുൺ ലാൽ, രണ്ടാമത്തെ മികച്ച സിനിമ ചവിട്ടിൽ അഭിനയിച്ച മജീദ് പി.ഹനീഫ, സഞ്ജയ് ശങ്കർ, ആബിദ്.പി.ടി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.ജയ, ഷറഫുദ്ദീൻ കളത്തിൽ, വി.സുഹറ, ഷാഹിദ റിയാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |