SignIn
Kerala Kaumudi Online
Monday, 06 May 2024 9.08 PM IST

അനുശോചന യോഗം നടത്തി

yogam

പാലക്കാട്: ഗാന്ധിയൻ ദർശനങ്ങൾ ജീവിതാന്ത്യം വരെ ഹൃദയത്തോട് ചേർത്ത് വെച്ച മാതൃകാ വ്യക്തിത്വത്തിനുടമയായിരുന്നു ഗാന്ധിയൻ പി.ഗോപിനാഥൻ നായരെന്ന് മുൻമന്ത്രി വി.സി.കബീർ പറഞ്ഞു. ഗോപിനാഥൻ നായരുടെ വേർപാട് ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സി.സി ഗാന്ധിദർശൻ സമിതി രക്ഷാധികാരിയായ പി.ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം, പുതുശ്ശേരി ശ്രീനിവാസൻ, പി.എസ്.മുരളീധരൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജൻ കുത്തനൂർ, വി.മോഹനൻ, സണ്ണി ഏടൂർ പ്ലാക്കീഴിൽ, ജനറൽ സെക്രട്ടറി മുണ്ടൂർ രാജൻ, സജീവൻ മലമ്പുഴ, ബിനോയ് ജേക്കബ്, സുന്ദരൻ വെള്ളപ്പന എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CONDOLANCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.