ചിറ്റൂർ: സമുന്നത സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ.എയും എച്ച്.എം.എസ് പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ.എ. ശിവരാമ ഭാരതിയുടെ 33ാം അനുസ്മരണ ദിനാചരണം നടത്തി. ശിവരാമ ഭാരതിയുടെ 100ാം ജന്മവാർഷികവുമാണ്. ശിവരാമ ഭാരതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നല്ലേപ്പിള്ളി എസ്.എ കൺവെൻഷൻ സെന്ററിൽ നടന്ന അനുസ്മരണ പരിപാടി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് എ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് എസ്. അനിഷ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. പെരിയ സ്വാമി മാസ്റ്റർ, പേച്ചി മുത്തു മാസ്റ്റർ, കെ. മുത്തു, മോഹനൻ, അബ്ദുള്ള, ശിവരാമ ഭാരതി ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികളായ ജി.വെള്ളിയങ്കരി, കെ.തങ്കവേലു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സതീഷ്, പി. മുരളീധരൻ, മോഹൻ മാനാംകുറ്റി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |