ചെർപ്പുളശ്ശേരി: അയ്യപ്പൻ കാവിൽ മേൽശാന്തിയുടെ വക നടത്തിവരാറുള്ള കന്നി നിറമാല ആഘോഷിച്ചു. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനായി. മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സഹ കാർമ്മികത്വം വഹിച്ചു. തുടർന്ന് അഷ്ടപദി, കല്ലൂർ ഉണ്ണിക്കൃഷ്ണമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി, പന്തീരടി പൂജ, കലശാഭിഷേകം എന്നിവയുണ്ടായി. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ചെർപ്പുളശ്ശേരി ശിവൻ, സദനം ഭരതരാജൻ, ചെർപ്പുളശ്ശേരി ഹരിഹരൻ, ഹരിദാസ്, പനമണ്ണ ശശി, കോട്ടയ്ക്കൽ വിജയ രാഘവൻ എന്നിവർ നയിച്ച ത്രിബിൾ കേളി എന്നിവ അരങ്ങേറി. അത്താഴപൂജ, ശ്രീബലി എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |