SignIn
Kerala Kaumudi Online
Friday, 26 April 2024 6.12 PM IST

കർഷക സംഘം ജില്ലാ സമ്മേളനം 24, 25 തിയതികളിൽ

samelanam

ശ്രീകൃഷ്ണപുരം: കർഷക സംഘം 27-ാമത് ജില്ലാ സമ്മേളനം 24, 25 തിയതികളിൽ ശ്രീകൃഷ്ണപുരത്തും കടമ്പഴിപ്പുറത്തുമായി നടക്കും. 24ന് ശ്രീകൃഷ്ണപുരത്തെ എം. നാരായണൻ നഗറിൽ (സംഗീത ശില്പം ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം കിസ്സാൻ സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഡോ. വിജുകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ വത്സൻ പനോളി, ജോർജ് മാത്യു, എം.ടി. ജോസഫ്, എൻ.എസ് പ്രസന്നകുമാർ, വത്സല മോഹൻ എന്നിവർ പങ്കെടുക്കും.

25ന് വൈകീട്ട് 4ന് പ്രകടനവും പൊതു സമ്മേളനവും നടക്കും. കടമ്പഴിപ്പുറം ഹൈസ്‌കൂൾ മൈതാനിയിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ബസ് സ്റ്റാൻഡിൽ സജീകരിക്കുന്ന കെ.വി. വിജയ ദാസ് നഗറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. പൊതു സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമര ജാഥ കൊല്ലങ്കോട് പി. ജയകൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ നിന്നും പതാക ജാഥ വിളയൂരിലെ സൈതാലികുട്ടി സ്മൃതി മണ്ഡപത്തിൽ നിന്നും പുറപ്പെടും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 23ന് വൈകീട്ട് അഞ്ചരക്ക് കടമ്പഴിപ്പുറീ ആശുപത്രി ജംഗ്ഷനിൽ സമാപിക്കും. കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.കെ. സുധാകരൻ പതാക, കൊടിമരം ഏറ്റുവാങ്ങും. ജില്ലയിലെ 15 ഏരിയകളിൽ നിന്നായി 300 പ്രതിനിധികളും 45 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ജോസ് മാത്യുസ്, വൈസ് പ്രസിഡന്റ് എം.ആർ. മുരളി, സംഘാടക സമിതി ചെയർമാൻ പി. അരവിന്ദാക്ഷൻ, കെ. രാമകൃഷ്ണൻ, പി. സുബ്രമണ്യൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.