ചിറ്റൂർ: ചിറ്റൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി സർക്കാരിന്റെ തെറ്റായ പെട്രോളിയം നയത്തെ പരിഹസിച്ച് കാളവണ്ടികളുമായി ഭരത് ജോഡോ യാത്രയുടെ വിളംബരജാഥ സംഘടിപ്പിച്ചു. പ്രചാരണജാഥ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഭാരത് ജോഡോ യാത്രയുടെ നിയോജകമണ്ഡലം ചെയർമാനുമായ കെ.എസ്. തണികാചലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷഫീക്ക് അത്തിക്കോട് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ കെ.സാജൻ, എസ്. പ്രിയങ്ക, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ. സുരേഷ്, എൻ.സി. സനാതനൻ, കെ. മുരുകേഷ് എന്നിവർ സംസാരിച്ചു.
രാവിലെ കൊഴിഞ്ഞാമ്പാറയിൽ നിന്നും ആരംഭിച്ച ജാഥ ഉച്ചയോടെ കമ്പിളി ചുങ്കത്ത് സമാപിച്ചു. സമാപന സമ്മേളനത്തിൽ നിയോജകമണ്ഡലം ഭാരവാഹികളായ യു. ജിതിൻ, എൻ. മനു, ബി. വരുൺ, സംസത് ബാനു, ഡി. അനീഷ്, തോമസ് ലെനോ, കെ.ക്രിതിൽ, എം. സുനിൽ കുമാർ, വത്സൻ, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.
വിളംബര സംഗമവുമായി ഗാന്ധിദർശൻ വേദി
പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കൗൺസിൽ, ഭാരത് ജോഡോ യാത്രാ വിളംബര സംഗമം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ ഗാന്ധിദർശൻ വേദി പ്രവർത്തകരും അതാതു പ്രദേശത്തെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുമായി ചേർന്ന്, ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി പ്രവർത്തിക്കാനും സകുടുംബം യാത്രയിൽ പങ്കുചേരാനും തീരുമാനിച്ചു. ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ വിളംബര സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.എം. തോമസ്, പ്രൊഫ.എം. ഉണ്ണിക്കൃഷ്ണൻ, പുഷ്വല്ലി നമ്പ്യാർ, വി.ആർ. കുട്ടൻ, ചന്ദ്രൻ, ആർ. ശിവദാസൻ, പി.വി. സഹദേവൻ എന്നിവർ പ്രസംഗിച്ചു.
കൂട്ടയോട്ടവുമായി യൂത്ത് കോൺഗ്രസ്
പട്ടാമ്പി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരാണാർത്ഥം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പി ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു, ജില്ലാ ഭാരവാഹികളായ സി.വിഷ്ണു, കെ. മിൻഹാസ്, റഫീഖ് വല്ലപ്പുഴ, സനൂപ് പുതശ്ശേരി, ജയശങ്കർ കൊട്ടാരത്തിൽ, മൻസൂർ, അനസ്.പി.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |