SignIn
Kerala Kaumudi Online
Friday, 26 April 2024 8.50 AM IST

ചിറ്റൂരിൽ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

chittur
ചിറ്റൂർ നഗരസഭയിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെയ്ത ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ കെ ഷീജ നിർവ്വഹിക്കുന്നു

ചിറ്റൂർ: ചിറ്റൂർ - തത്തമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വാർഡുകളിൽ കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് തുടങ്ങി. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷീജ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. രണ്ടര ഏക്കറിലാണ് കൃഷി ചെയ്തിരിക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ നഗരസഭയ്ക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും എല്ലാ വാർഡിലും കൃഷിക്കാവശ്യമായ സ്ഥലം കണ്ടെത്തി അടുത്ത ഉത്പാദനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. കൃഷിക്കാവശ്യമായ വിത്തുകൾ സ്‌പോൺസർഷിപ്പ് മുഖേന കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. കൃഷി ചെയ്യുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ സഹകരണവും ഉണ്ടെന്ന് ഭരണസമിതി അറിയിച്ചു. മുളക്, വെണ്ട, വഴുതന, തക്കാളി, പയർ, ചീര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. കൂടാതെ കോളിഫ്ളവർ, കാബേജ് തുടങ്ങിയവയും അടുത്ത തവണ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.


ചിറ്റൂർ നഗരസഭയിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെയ്ത ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ കെ. ഷീജ നിർവഹിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.