പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ സ്വന്തം വീടിനും ചുറ്റുമതിലിനും ബ്രസീൽ ടീമിന്റെ നിറമടിച്ച് വക്കാവ് സ്വദേശി കുറുപ്പ് കുളമ്പിൽ വീട്ടിൽ ഷെയ്ഖ് ഷെബീർ. ലോകകപ്പിന് മുൻപുതന്നെ ഷെബീറിന്റെ വീട് ബ്രസീൽ വീടെന്നാണ് അറിയപ്പെടുന്നത്. അതിനു കാരണം ഈ വീടിനടിച്ച നിറം തന്നെയാണ്.
കഴിഞ്ഞ ലോകകപ്പിന് മുൻപ് വീടിനടിച്ച ബ്രസീൽ ടീമിന്റെ നിറം ഷെബീർ പിന്നെ മാറ്റിയിട്ടില്ല. ബ്രസീലിന്റെ കടുത്ത ആരാധകനായ സിവിൽ എൻജിനീയറായ ഈ യുവാവ് വീടിനു മുകളിൽ 10-ാം നമ്പർ ജഴ്സി അണിഞ്ഞ നെയ്മറിന്റെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് സമയത്ത് സ്വന്തം ബൈക്കിനും ബ്രസീലിന്റെ നിറമാണ് ഷെബീർ നൽകിയിരുന്നത്. നെന്മാറ സ്കൂൾ മൈതാനത്ത് പതിവായി ഫുട്ബാൾ കളിക്കുമായിരുന്ന ഷെബീർ ഉഷസ് ക്ലബ് അംഗമാണ്. മക്കളെയും ഷെബീർ ഫുട്ബാൾ പരിശീലിപ്പിക്കുന്നുണ്ട്.
വീടിനോടു ചേർന്ന് മത്സ്യകൃഷി നടത്തുന്ന ഷെബീറിന്റെ ഭാര്യ ഷംനയും മക്കളായ ഷൈനുൻ, ഷയാൻ എന്നിവരും കടുത്ത ബ്രസീൽ ആരാധകരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |