പാലക്കാട്: കേരളത്തിൽ ബി.ഡി.ജെ.എസ് ഉയർത്തുന്നത് സാമൂഹിക നീതിയുടെ രാഷ്ട്രീയമാണെന്ന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജന്മദിനസമ്മേളത്തിൽ പറഞ്ഞു. സംഘടിത ശക്തികൾ രാഷ്ട്രീയത്തിൽ കൈകടത്തുമ്പോൾ പിന്നാക്ക ദളിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലെ രാഷ്രീയക്കാർ ശ്രമിക്കുന്നില്ല. കാർഷിക മേഖലയിലെയും പരമ്പരാഗത വ്യവസായ മേഖലകളിലെയും പ്രശ്നങ്ങൾ സർക്കാരുകൾ പരിഹരിക്കാതെ പോകുന്നത് പ്രതിഷേധാർഹമാണ്. ഈ മേഖലയിലെ പ്രശ്നങ്ങൾ ബി.ഡി.ജെ.എസ് ഏറ്റെടുത്ത് സമരങ്ങൾ സംഘടിപ്പിക്കും. വർദ്ധിച്ചുവരുന്ന ലഹരി വിൽപനയ്ക്കെതിരെ നിയമം ശക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.രഘു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എ.ഗംഗാധരൻ, ആർ.അരവിന്ദാക്ഷൻ, രാജീവ് മാടമ്പി, സി.സി.രാജേഷ്, എസ്.ദിവാകരൻ, കെ.ഉണ്ണികൃഷ്ണൻ, വി. സുരേഷ്,സാബു ഷൊർണുർ, ചെല്ലപ്പൻ പൂടൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |