പത്തനംതിട്ട : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 43-ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ 450 കോടി രൂപ സമാഹരിക്കും. സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്നതാണ് മാർച്ച് 31 വരെ നടക്കുന്ന നിക്ഷേപസമാഹരണ യജ്ഞത്തിന്റെ സന്ദേശം. സംസ്ഥാനതലത്തിൽ 9000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപസമാഹരണത്തിന്റെ തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ യോഗം ചേർന്ന് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർമാർക്ക് നൽകിയതായി പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ(ജനറൽ) അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |