പെരുനാട് : കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മുക്കം പ്രദേശത്തെ വീടുകൾക്ക് കനത്ത നാശം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മുക്കം ഗുരുമന്ദിരത്തിനു സമീപം മുക്കത്തുതട്ടത്തിൽ രാജൻ കുട്ടിയുടെ വീട്ടിലെ സോളാർ സിസ്റ്റം , കമ്പ്യൂട്ടർ ഉപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു. തറയിലെ ടൈലുകൾ ഇളകി തെറിച്ചു. മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. ഭിത്തിയിൽ ദ്വാരം ഉണ്ടായി. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യ ശോഭനയും സഹോദരൻ അനിലും അത്ഭുതകരമായി രക്ഷപ്പെട്ടു.മുക്കത്തു തടത്തിൽ ശോഭന സദാനന്ദൻ , വിജയകുമാർ, മോനായി, ജനാർദ്ദനൻ, നടരാജൻ തുടങ്ങിയവരുടെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |