SignIn
Kerala Kaumudi Online
Wednesday, 08 May 2024 4.24 PM IST

കോന്നി മെഡിക്കൽ കോളേജിലെ നിർമ്മാണങ്ങൾ വേഗത്തിലാക്കും : കെ.യു.ജനീഷ് കുമാർ

photo

കോന്നി : കോന്നി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും അതിവേഗത്തിൽ പൂർത്തിയാകുകയാണെന്ന് അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളജിലെ ബോയ്‌സ് ഹോസ്റ്റലിന്റേയും പീഡിയാട്രിക് ഐസിയുവിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോന്നി മെഡിക്കൽ കോളജിന്റെ ബോയ്‌സ് ഹോസ്റ്റൽ നിർമാണം 15 മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ചത് നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് മാതൃകയായി. 24 മാസങ്ങൾ കൊണ്ട് നിർമാണം പൂർത്തീകരിക്കണമെന്നാണ് കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ പറഞ്ഞ സമയത്തിന് മുൻപ് നിർമാണം പൂർത്തിയാക്കി. 352 കോടിയുടെ നിർമാണപ്രവർത്തനങ്ങളാണ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് നടന്ന് വരുന്നത്. 2000 ഒ.പി വരെ ഒരു ദിവസം ഇവിടെയെത്തുന്നുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും മികച്ച ഭൗതികസാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും മികച്ച ഇടപെടലുകളുണ്ട്. കോന്നി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ഒരു ഫയലും വൈകാൻ അനുവദിക്കാതെ ഒരു പ്രത്യേക ടീമിനെ നിയോഗിച്ചാണ് ആരോഗ്യമന്ത്രി മെഡിക്കൽ കോളജിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

എൻ.എച്ച്.എമ്മിൽ നിന്ന് 15 ലക്ഷം രൂപ മുതൽ മുടക്കിൽ 2000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന പീഡിയാട്രിക് ഐസിയുവിൽ 15 ബെഡുകളാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. 12 കോടി രൂപ ചെലവിൽ 40,000 സ്‌ക്വയർ ഫീറ്റിലാണ് അഞ്ച് നിലകളോടുകൂടിയ ബോയ്‌സ് ഹോസ്റ്റലിന്റെ നിർമാണം പൂർത്തിയാക്കിയത്. 200 വിദ്യാർത്ഥികൾക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാൾ, കിച്ചൻ, ഡൈനിംഗ്, റെക്കോർഡിംഗ് റൂം, ഗസ്റ്റ് റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ജില്ലാ കളക്ടർ എ .ഷിബു അദ്ധ്യക്ഷത വഹിച്ചു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി, ഡി.പി.എം ഡോ.എസ്.ശ്രീകുമാർ, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ഡോ.തോമസ് മാത്യു, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എ.ഷാജി, കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.എസ്.നിഷ, വാർഡൻ ഡോ കെ.ജി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.