പത്തനംതിട്ട : താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ധനലക്ഷമി ബാങ്ക് മുഖേന സ്വയം സഹായ സംഘങ്ങൾക്ക് ഒന്നരക്കോടി രൂപ വിതരണം ചെയ്തു. ഒരു കരയോഗത്തിൽ ഒരു സംരംഭം തുടങ്ങി വനിതകൾക്ക് സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കണമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ആശയം എല്ലാ സ്വയം സഹായ അംഗങ്ങളും ഏറ്റെടുക്കണമെന്ന് വിതരണോദ്ഘാടനം നിർവഹിച്ച യൂണിയൻ ചെയർമാൻ അഡ്വ.ആർ.ഹരിദാസ് ഇടത്തിട്ട അഭിപ്രായപ്പെട്ടു. യൂണിയൻ സെക്രട്ടറി വി.ഷാബു സ്വാഗതവും യൂണിയൻ ഇൻസ്പെക്ടർ കെ.എം. മഹേഷ് കൃതജ്ഞതയും പറഞ്ഞു. ധനലക്ഷമി ബാങ്ക് മാനേജർ ഗീത.എസ്, മൈക്രോ ക്രെഡിറ്റ് ഒാഫീസർ മുരളീകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ അഡ്വ.ഡി.അശോക് കുമാർ, കെ.എം.രവീന്ദ്രൻ നായർ, അജിത്ത്.എം, ബി.ബാലചന്ദ്രകുമാർ, രാജീവ് കുമാർ, എൻ.ആർ.വിജയക്കുറുപ്പ്, വനിതായൂണിയൻ പ്രസിഡന്റ് പി.സി.ശ്രീദേവി, സെക്രട്ടറി വത്സലാദേവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |