അടൂർ : മൂക്കിൽ നിന്ന് പല്ല് നീക്കം ചെയ്ത ശസ്ത്രക്രിയയിലൂടെ ലോകശ്രദ്ധ നേടിയ അടൂർ ജനറൽ ആശുപത്രിയിലെ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ. എം ആർ ഹരീഷിനെ യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് നിഖിൽ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സുപ്രണ്ട് ഡോ. മണികണ്ഠൻ, നഴ്സിംഗ് സുപ്രണ്ട് രജിത,ആർ. എം. ഒ ഡോ. സാഹനി എം.സോമൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ , ജയകൃഷ്ണൻ , റോബിൻ, ഗോപു കരുവാറ്റ, ശ്രീലക്ഷ്മി ബിനു, ജെയ്സൺ, അൽത്താഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |