പത്തനംതിട്ട: നഗരസഭയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ രോഗ നിർണയക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സമിതി അദ്ധ്യക്ഷൻ ജെറി അലക്സ്, വാർഡ് കൗൺസിലർമാരായ സിന്ധു അനിൽ, ആർ .സാബു, മേഴ്സി വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. പി കെ സുഷമ , ആർ.എം. ഒ ഡോ.ദിവ്യ ആർ ജയൻ, എൽ.എച്ച്.എ ഷിജുല, പി.ആർ.ഒ സുധീഷ് ജി.പിള്ള, ജെ.എച്ച്.ഐ ജ്യോതിലാൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. കെ.ജി ശശിധരൻ പിള്ള ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |