കോന്നി : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ പ്രതിഷേധ പ്രകടനവും ഗാന്ധി സ്ക്വയറിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ദീനാമ്മ റോയി, ശ്യാം.എസ്. കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, അബ്ദുൾ മുത്തലീഫ്, ഐവാൻ വകയാർ, രാജീവ് മള്ളൂർ, സി.വി ശാന്തകുമാർ, തോമസ് കാലായിൽ, പ്രിയ എസ്.തമ്പി, സലാം കോന്നി, പി.വി ജോസഫ്, ഫൈസൽ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |