പത്തനംതിട്ട: ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ അവലോകനം നടത്തി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. പത്തനംതിട്ട ജില്ലയിലെ മാലിന്യ സംസ്‌കരണ പദ്ധതികൾ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശുചിത്വവുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ പ്രോജക്ടുകളുടെ ഏറ്റെടുപ്പ്, മിനി എം സി എഫ്, എം സി എഫ് എന്നിവയുടെ വിപുലീകരണം, ജില്ലയിലെ ദ്രവമാലിന്യ സംസ്‌കരണ പദ്ധതികൾ എന്നിവയും യോഗത്തിൽ അവലോകനം നടത്തി. ജില്ല ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ്.ഹക്ക് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |