SignIn
Kerala Kaumudi Online
Friday, 26 April 2024 11.47 AM IST

കബറടക്ക ശുശ്രൂഷ ഇന്ന്, അനുശോചന പ്രവാഹം

p-vijayan
ക്രി​സോസ്റ്റവും മുഖ്യമന്ത്രി​ പി​ണറായി​ വി​ജയനും

തിരുവല്ല : ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലിത്തായുടെ കബറടക്ക ശുശ്രൂഷയുടെ മൂന്നാം ഭാഗം ഇന്ന് രാവിലെ എട്ടിന് സഭാ ആസ്ഥാനത്തുള്ള ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ ആഡിറ്റോറിയത്തിൽ നടക്കും. നാലാം ഭാഗം മൂന്ന് മണിക്ക് ആരംഭിക്കും. തുടർന്ന് സംസ്‌കാരം തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിക്കു സമീപം ബിഷപ്പുമാർക്കായുള്ള പ്രത്യേക സെമിത്തേരിയിലെ കബറിൽ നടക്കും. സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിക്കും. മറ്റു ബിഷപ്പുമാർ സഹകാർമ്മികത്വം വഹിക്കും. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ശുശ്രൂഷ നടക്കുന്നത്.
ഇന്നലെ നടന്ന ശുശ്രൂഷകൾക്ക് സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ്, തോമസ് മാർ തിമൊഥെയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ നേതൃത്വം നൽകി.

മെത്രാപ്പോലിത്താമാരായ ആർച്ച്ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ്, തോമസ് മാർ തിമൊഥെയോസ്, ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കുറിയാക്കോസ് മാർ സേവേറിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. സഖറിയാസ് മാർ അപ്രേം, കുറിയാക്കോസ് മാർ ഇവാനിയോസ്, സിറിൽ മാർ ബസേലിയോസ്, അലക്‌സിയോസ് മാർ യൗസേബിയോസ്, ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, ഐസക് മാർ ഒസ്താത്തിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസ്യോസ്,
തോമസ് മാർ അലക്‌സാന്ദ്രിയോസ്, മാത്യൂസ് മാർ സേവേറിയോസ്, യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ. ഗീവർഗിസ് മാർ കൂറിലോസ്, ജോസഫ് മാർ ദിവന്ന്യാസ്യോസ്, യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ ദിമത്രിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, ജോഷ്വാ മാർ നിക്കോദിമോസ്, കുറിയാക്കോസ് മാർ ഗ്രിഗോറിയോസ്, സാമുവൽ മാർ ഐറേനിയസ്, ബിഷപ്പ് തോമസ് സാമുവൽ, ബിഷപ്പ് വി. എസ്. ഫ്രാൻസിസ്, ബിഷപ്പ് സെബ്സ്റ്റ്യൻ തെക്കത്തേച്ചേരിൽ, ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ, ബിഷപ്പ് തോമസ് തറയിൽ,

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി.മാരായ ആന്റോ ആന്റണി, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ,അടൂർ പ്രകാശ്, എ.എം.ആരിഫ്, രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യൻ, മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി.തോമസ്, എം.എൽ. എ മാരായ മാത്യു ടി.തോമസ്, വീണാ ജോർജ്, ചിറ്റയം ഗോപകുമാർ, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, വി.കെ.പ്രശാന്ത്, തോമസ് കെ.തോമസ്, എം. വിൻസന്റ്, മുൻ എം.എൽ.എ മാരായ ജോസഫ് എം.പുതശ്ശേരി, രാജു ഏബ്രഹാം, പി.സി.ജോർജ്, എം. എ. ബേബി, കെ.ശിവദാസൻ നായർ, എം. മുരളി, മുൻ മന്ത്രി മേഴ്‌സികുട്ടിയമ്മ, മുൻ എം.എൽ.എ ശബരിനാഥ്, സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, സിനിമ സംവിധായകൻ ബ്ലെസി, സ്വാമി വിദ്യാനന്ദ, വിവധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.