SignIn
Kerala Kaumudi Online
Wednesday, 08 May 2024 2.16 AM IST

കരുതൽ ഹെൽപ്പ് ഡെസ്‌ക്കിന്റെ സഹായംതേടി നൂറ് കണക്കിനാളുകൾ

help

പത്തനംതിട്ട : ലോക്ക് ഡൗണിനോടനുബന്ധിച്ച് ആളുകൾക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി വീണാ ജോർജ് എം.എൽ.എയുടെ നേതൃത്വത്തിലാരംഭിച്ച കരുതൽ ഹെൽപ്പ് ഡെസ്‌ക്കിന്റെ സഹായം തേടി നൂറ് കണക്കിനാളുകൾ.
പ്രായമായവർ, രോഗികൾ, ഗർഭിണികൾ, ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾ എന്നിവർക്കാവശ്യമായ മരുന്നുകളും നിത്യോപയോഗ സാധനങ്ങളും എം.എൽ.എ ഓഫീസിലെ ഹെൽപ്പ് ഡെസ്‌ക്ക് വഴി ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് വോളന്റിയേഴ്‌സ് മുഖേനയാണ്. ആറന്മുള മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ആവശ്യ സാധനങ്ങളും മരുന്നുകളും ആളുകളിലേക്ക് എത്തിക്കുന്നുണ്ട്.
നിരണത്തുനിന്നും ഹെൽപ് ഡെസ്‌കിന്റെ സഹായം തേടിയ രോഗിക്ക് ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യം മാത്രമല്ല ആശുപത്രിയിൽ ഓക്‌സിജൻ ബെഡ് ഉൾപ്പടെ സൗകര്യങ്ങളും ലഭ്യമാക്കാൻ ഹെൽപ് ഡെസ്‌കിനായി. ക്വാറന്റൈനിൽ ആയ ആളുകൾക്കും ഹെൽപ് ഡെസ്‌ക് വലിയ ആശ്വാസമാകുകയാണ്. ഇത്തരത്തിൽ മണ്ഡലത്തിലെ നൂറുകണക്കിന് ആളുകൾക്കാണ് ഇതുവരെ ഹെൽപ് ഡസ്‌കിൽനിന്നും സഹായം ലഭ്യമായിട്ടുള്ളത്.

അതിഥി തൊഴിലാളികൾക്ക്

ഭക്ഷണവും മരുന്നും ഉറപ്പാക്കി

നാരങ്ങാനം പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായ കല്ലേലിയിൽ 20 പേർ അടങ്ങുന്ന അതിഥി തൊഴിലാളികളിൽ എല്ലാവരും കൊവിഡ് ബാധിതരായി ജോലി ചെയ്യാനും സാധനങ്ങൾ വാങ്ങാനും പുറത്തു പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അയൽക്കാർ ഇടപെട്ട് എം. എൽ.എയുടെ ഹെൽപ്പ് ഡസ്‌കിലേക്ക് വിവരമറിയിച്ചതോടെ അതിഥി തൊഴിലാളികളായ കൊവിഡ് ബാധിതർക്ക് മരുന്നും ഭക്ഷണവും നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുവാൻ ജില്ലാ ലേബർ ഓഫീസർക്ക് വീണാ ജോർജ്ജ് എം.എൽ.എ നിർദ്ദേശം നൽകി. ഉടൻ ലേബർ ഓഫീസറും ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധനനടത്തി. ഭക്ഷണത്തിനാവശ്യമായ അരിയും മറ്റ് പലചരക്ക് സാധനങ്ങളും താമസ സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു.

ഹെൽപ് ഡെസ്‌ക് നമ്പർ : 9074347817, 9447595002, 9446911997

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.