പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 728 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്ത് നിന്ന് വന്നവരും രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 723 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 10,2978 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 95,622 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.
ഇന്നലെ 468 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 92073 ആണ്. ജില്ലക്കാരായ 10408 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കോവിഡ് ബാധിതരായ
അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കുളനട സ്വദേശി (73) , 2) മല്ലപ്പള്ളി സ്വദേശി, 3) മെഴുവേലി സ്വദേശി (68),
4) പള്ളിക്കൽ സ്വദേശി (84) , 5) പത്തനംതിട്ട സ്വദേശി (63) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |