SignIn
Kerala Kaumudi Online
Friday, 26 April 2024 8.05 AM IST

വെന്റിലേറ്ററും പൾസ് ഓക്‌സിമീറ്ററും നൽകി

tt

പത്തനംതിട്ട: അമേരിക്കൻ മലയാളി സംഘടനയായ ഫോമ (ഫെഡറേഷൻ ഒഫ് മലയാളി അസോസിയേഷൻ ഒഫ് അമേരിക്ക) പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ആദ്യഘട്ടമായി ഒരു വെന്റിലേറ്ററും 50 ഓക്‌സിമീറ്ററുകളും കൈമാറി. ഫോമ വെസ്റ്റേൺ റീജിയൺ ചെയർമാൻ പോൾ ജോൺ, സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ എന്നിവർ ചേർന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് ഉപകരണങ്ങൾ കൈമാറി. സംസ്ഥാനത്തൊട്ടാകെ ആദ്യഘട്ടത്തിൽ ഫോമ 10 വെന്റിലേറ്ററുകളും 500 പൾസ് ഓക്‌സിമീറ്ററുകളും നൽകും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:എ.എൽ ഷീജ(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജർ ഡോ.എബി സുഷൻ, പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ, ആർ.എം.ഒ ഡോ. ആശിഷ് മോഹൻ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രതിനിധി അജിത് കോശി, കെ.എം.എസ്.സി.എൽ മാനേജർ കലാദേവി, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.