പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 359 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും, മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 355 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 107688 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 100304 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 718 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 100855.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിച്ച
നാലുപേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) പന്തളം സ്വദേശിനി (42),
2) ചെന്നീർക്കര സ്വദേശി (72),
3) പന്തളംതെക്കേക്കര സ്വദേശി (39),
4) വെച്ചൂച്ചിറ സ്വദേശി (88) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |