SignIn
Kerala Kaumudi Online
Friday, 26 April 2024 11.04 PM IST

വെള്ളപ്പൊക്കം നിയന്ത്രിക്കാൻ അച്ചൻകോവിലാറ് ഒരുങ്ങുന്നു

achankovilar

കോന്നി : അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാദ്ധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോന്നി വനംഡിവിഷനും അരുവാപ്പുലം ഗ്രാമപഞ്ചായത്തും. പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിൻറെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. വയക്കര പാലത്തിനു ഒരു കിലോ മീ​റ്റർ മുകളിലായി പാടം തോടിനു സമീപം ആറ് പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന താത്കാലിക മഴമാപിനികളും മൂന്ന് റിവർ സ്‌കെയിലുകളും അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാദ്ധ്യതകൾ മുൻകൂട്ടി അറിയാൻ സഹായിക്കും.
മഴമാപിനികളും, റിവർ സ്‌കെയിലുകളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ വർഷം വനംവകുപ്പ് താൽകാലിക മഴമാപിനികളും റിവർ സ്‌കെയിലുകളും സ്ഥാപിച്ച് പരീക്ഷണ അടിസ്ഥാനത്തിൽ മഴയുടെ അളവും പ്രളയ സാദ്ധ്യതയും നിരീക്ഷിച്ചിരുന്നു. ഇത്തവണ അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ കൂടി സഹായത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.