കോഴഞ്ചേരി : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കോഴഞ്ചേരി ടൗണിൽ വെങ്കല പ്രതിമയോ കുരിശടിയോ സ്ഥാപിക്കണമെന്ന് കോഴഞ്ചേരി പൗരസമിതി പ്രസിഡന്റ് ജോജി കാവുംപടിക്കൽ ആവശ്യപ്പെട്ടു. സി.കേശവൻ സ്ക്വയറിന് സമാനമായി കോഴഞ്ചേരിയുടെ ഹൃദയഭാഗത്ത് പ്രതിമ സ്ഥാപിക്കണമെന്നാണ് ആവശ്യം. പൊയ്യാനിൽ ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന് മുൻവശം ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം സമുച്ചയം നിർമ്മിക്കുന്നത് ഉചിതമായിരിക്കും. സ്മാരകം നിർമ്മിക്കാൻ സർക്കാർ തലത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |