അടൂർ : കടമ്പനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കെ.പി.എസ്.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ജി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മേടക്കട ഹരികുമാർ, റെജി മാമൻ, ദിലീപ് കുമാർ, നിഥിൻ തങ്കച്ചൻ ,സിമി മറിയം ജോസ് , എം.ആർ ജയപ്രസാദ്, ഷാബു ജോൺ, വിമല മധു , ജെറിൻ ജേക്കബ്, എം. എ നാണു , ജി. ഷിബു , പ്രകാശ് മലങ്കാവ് , സാനു തുവയൂർ, ഷിജ മുരളീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |