പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ധന വില വർദ്ധന പിൻവലിക്കുക, വ്യാപാരമേഖലയിൽ പലിശ രഹിത വായ്പകൾ അനുവദിക്കുക, 2020 ഫെബ്രുവരിയിലെ സിബിൽ സ്കോർ നിലനിറുത്തുക, ദുരിതത്തിലായ വ്യാപാരികൾക്ക് വ്യാപാരി ക്ഷേമബോർഡിലൂടെ ധനസഹായവും ഭക്ഷ്യക്കിറ്റും അനുവദിക്കുക, പ്രളയസെസ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
പ്രളയസെസ് വ്യാപാര മേഖലക്ക് കനത്ത നഷ്ട വരുത്തിവയ്ക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ ഉൽപന്നങ്ങൾക്കും വ്യാപാരികളുടെ കൈയിൽ നിന്ന് ഒരു ശതമാനം പ്രളയസെസ് കൃത്യമായി നൽകികൊണ്ടിരിക്കയാണിപ്പോൾ. ഒരു വർഷത്തേക്കെന്നു പറഞ്ഞ് ആരംഭിച്ച പ്രളയസെസ് ജൂലായിൽ രണ്ട് വർഷമാകുകയാണ്.
ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, വൈസ് പ്രസിഡന്റ് ഷാജി മാത്യൂ, ശബരിമല മേഖല പ്രസിഡന്റ് ജി.അനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |