പത്തനംതിട്ട : കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് ഓൺലൈനായി നടത്തും. അഡ്മിഷന് അപേക്ഷ അയച്ച് ആദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം.
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നുമാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ: 0484 2422275 , 9447225524.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |