മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡി.യുടെ മല്ലപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ ഗസ്റ്റ് ഫാക്കൽറ്റികളുടെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ചറർ ഇൻ മാത്തമാറ്റിക്സ്, ലക്ചറർ ഇൻ ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും മൂന്നിന് വൈകുന്നുരം 4ന് മുമ്പായി guest.casmallappally@gmail.com എന്ന മെയിലിൽ അയയ്ക്കണം. ഇന്റർവ്യൂ തീയതി മെയിലിലൂടെ അറിയിക്കുന്നതാണ്. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസ് മാസ്റ്റേഴ്സ് ഡിഗ്രി, നെറ്റ് അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0469 2681426, 2784478, 8547005033.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |