പത്തനംതിട്ട :കെട്ടിട നികുതി, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓൺലൈൻ സേവനമൊരുക്കി പത്തനംതിട്ട നഗരസഭ.
നഗരസഭ ഓഫീസിൽ നേരിട്ട് എത്താതെ വെബ്സൈറ്റിലൂടെ കെട്ടിട നികുതി വിവരങ്ങൾ മനസിലാക്കുന്നതിനും നികുതി അടയ്ക്കുന്നതിനും ഇതോടെ സൗകര്യം ഒരുങ്ങും. കൂടാതെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അടക്കം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വരുന്ന മറ്റു സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കും.
സംശയങ്ങൾക്കും പരാതികൾക്കും നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ഹെൽപ് ഡെസ്ക് നമ്പരുകൾ ബന്ധപ്പെടാവുന്നതാണ്.
ഹെൽപ് ഡസ്ക് നമ്പരുകൾ: വാർഡ് 1 മുതൽ 16 വരെ: 9074158383, 9539565849. വാർഡ് 17 മുതൽ 32 വരെ: 8078232260, 9961622960.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |