തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ 36 ലക്ഷം രൂപ അനുവദിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. 2.95 കോടി രൂപ ചെലവിൽ പണിയുന്ന പുളിക്കിഴ് പൊലിസ് സ്റ്റേഷൻ കെട്ടിടത്തിനു ആദ്യ ഗഡുവായാണ് ഈ സാമ്പത്തിക വർഷത്തിൽ 36 ലക്ഷം രൂപ അനുവദിച്ചത്. ഇപ്പോൾ ഷുഗർ ഫാക്ടറിയുടെ ചെറിയ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഏറെ പരാധീനതകൾ നിറഞ്ഞ സ്റ്റേഷന് പുതിയ കെട്ടിടം പണിയുന്നതിനായി ഷുഗർ ഫാക്ടറിയുടെ സ്ഥലം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്നു. അവിടെയാണ് പുതിയ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |