റാന്നി : കാൽനടയാത്ര പോലും ദുസഹമായിരുന്ന അത്തിക്കയം വില്ലേജ് ഓഫീസിലേക്കുള്ള വഴിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈവരി സ്ഥാപിച്ചു. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഉയർന്ന പ്രദേശത്താണ്. ഇവിടെക്ക് വഴി സൗകര്യവുമില്ല. പാറക്കെട്ടുകളുടെ മുകളിലൂടെ ഉരുളൻ കല്ലുകളിൽ ചവുട്ടി വേണം പോകാൻ. മഴക്കാലമായതോടെ വഴിയിൽ കാടുമൂടി, പാറക്കെട്ടിൽ പായൽ രൂപപ്പെട്ടു. വഴുക്കൽ ഉള്ളതിനാൽ നടന്നുകയറാൻ ബുദ്ധിമുട്ട് നേരിട്ടു. ഇൗ സാഹചര്യത്തിലാണ് കൈവരി സ്ഥാപിച്ചത്. വില്ലേജ് ഒാഫീസിന് പുറമെ കുടുംബശ്രീ ഓഫീസിൽ എത്തുന്നവരും ദുരിതത്തിലായിരുന്നു. ഡി.വൈ.എഫ്.എെ മേഖല സെക്രട്ടറി മിഥുൻ മോഹൻ, ബ്ലോക്ക് കമ്മിറ്റി മെമ്പർ അനീഷ് കുമാർ, നാറാണംമൂഴി സഹകരണ ബാങ്ക് പ്രസിഡന്റ് ജ്യോതി ശ്രീനിവാസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ആർ. സന്തോഷ് കുമാർ, വി.ജി.റെജി, സലാം കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |