റാന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലനം 'കില' പുനരാരംഭിക്കുന്നു. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ, അംഗങ്ങൾ, അങ്കണവാടി സൂപ്പർവൈസർമാർ എന്നിവർക്കാണ് ആദ്യഘട്ട പരിശീലനം. ഇന്ന് മുതൽ 3 ദിവസം ഉച്ചയ്ക്ക് 2 മുതൽ 5 വരെ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓൺലൈനായി നടക്കും
ബ്ലോക്കു പഞ്ചായത്തുകളിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കുള്ള പരിശീലനം 14,15,16 തീയതികളിൽ രാവിലെ 10 മുതൽ 1 വരെ നടക്കുമെന്നും 'കില' ബ്ലോക്കു കോർഡിനേറ്റർ വി.കെ.രാജഗോപാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |