തിരുവല്ല: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ 203 കുടുംബങ്ങൾക്ക് പടിഞ്ഞാറ്റോതറ ഇംപിരിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആദ്യഘട്ടമായി ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. കുറ്റൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിൽ നടന്ന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർമാരായ ആൽഫാ അമ്മിണി ജേക്കബും ബിന്ദു കുഞ്ഞുമോനും ചേർന്ന് നിർവഹിച്ചു. അനിൽ ഇളകുറ്റൂർ, രാജൻ തുരുത്തിക്കോണത്ത്, സജി കുരിച്ചിറ്റയിൽ, ഷാജി അടയ്ക്കാക്കുളത്തിൽ, റിനു കുരിച്ചിറ്റയിൽ, ദില്ലൻ ഞെക്കണ്ണിൽ, മനോജ് കുരുവിള, ബിജു, അനിൽ, തോമസുകുട്ടി, വിൽസൺ, ടുഡു ശ്രാമ്പിയിൽ, ജിനു മാടവന, നിതിൻ കോടത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |