മല്ലപ്പള്ളി : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കല്ലൂപ്പാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണ പരിപാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ടി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് ജനറൽ സെക്രെട്ടറിമാരായ ചെറിയാൻ മണ്ണഞ്ചേരി, സജി പൊയ്ക്കൂടിയിൽ, പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ, ബെൻസി അലക്സ്, ജ്ഞാനമണി മോഹൻ, അമ്പിളി പ്രസാദ്, ശെൽവരാജ്, വിഷ്ണു പുതശ്ശേരി, ജോയൽ കോച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |