തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഗജവീരൻ ജയരാജന് കർക്കടകമാസത്തിലെ സുഖചികിത്സ തുടങ്ങി. പച്ചരി, ചെറുപയർ, റാഗി തുടങ്ങിയ ധാന്യവർഗങ്ങൾ നിശ്ചിതയളവിൽ വേവിച്ചു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു തണുപ്പിച്ചു അഗ്രിമിൻ ഫോർട്ടി, ഷാർക്കോഫെറോൾ, അന്റാസിഡ് ടാബ്ലറ്റ്സ്, മൾട്ടിവിറ്റാമിൻ ക്യാപ്സ്യൂൾസ് തുടങ്ങിയ വിവിധയിനം ഔഷധങ്ങളും ചേർത്താണ് ആനയ്ക്കു നല്കുന്നത്. സുഖചികിത്സ ഒരു മാസം നീണ്ടു നില്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവല്ല അസി.കമ്മിഷണർ കെ.ആർ ശ്രീലത സുഖചികിത്സയ്ക്ക് മേൽനോട്ടം വഹിക്കും. അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് ക്ലർക്ക് കെ.വന്ദന, സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, ജീവനക്കാരായ ആർ.ശ്രീകുമാർ, എസ്.ശാന്ത്, ശ്രീജിത്ത്, പാപ്പാൻ എസ്. സജിത്ത് എന്നിവർ ചികിത്സയ്ക്കു നേതൃത്വം നല്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |