കോഴഞ്ചേരി: ആരോഗ്യ വകുപ്പ് നടത്തിയ കൊ വിഡ് പരിശോധനാ ക്യാമ്പിൽ വൻ പിഴവ്. പരിശോധനാ ഫലം നെഗറ്റീവായ ആളെ കൊവിഡ് ബാധിതർക്കൊപ്പം ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതും പോസിറ്റീവ് എന്നു സ്ഥിരീകരിച്ചയാളിന്റെ ഫലം സംശയത്തെ തുടർന്ന് വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്രീവായതും വിവാദമായി.
മെഴുവേലി പഞ്ചായത്ത് 13-ാം വാർഡിലെ പറയങ്കരയിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനാ ക്യാമ്പിലാണ് പിഴവ് . ഫലം നെഗറ്റീവായ ഉള്ളന്നൂർ വട്ടമുകടിയിൽ രാജനെ (53) യാണ് 3 ദിവസം കൊവിഡ് ബാധിതർക്കൊപ്പം ചികിത്സാ കേന്ദ്രത്തിൽ താമസിപ്പിച്ചത്.
പഞ്ചായത്ത് അംഗവും എച്ച്.ഐ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുമാണ് കൊവിഡ് ഇല്ലാത്ത തന്നോട് കൊവിഡ് പൊസിറ്റീവാണെന്ന് വിളിച്ചറിയിച്ചതെന്ന് രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |